കൊയിലാണ്ടി തോട്ടുംമുഖം ഭാഗത്ത് കടൽഭിത്തി നിർമ്മാണത്തിന് 7.50 ലക്ഷം അനുവദിച്ചു
കൊയിലാണ്ടി: വലിയകത്ത് പള്ളി പടിഞ്ഞാറെ തോട്ടും മുഖം ഭാഗത്ത് അടിയന്തര കടൽഭിത്തി ബലപ്പെടുത്തൽ പ്രവൃത്തികൾക്ക് ജലവിഭവ വകുപ്പിൽ നിന്ന് 7.50 ലക്ഷം അനുവദിച്ചതായി കാനത്തിൽ ജമീല MLA അറിയിച്ചു. കഴിഞ്ഞ ദിവസത്തെ ശക്തമായ കടലാക്രമണത്തിൽ പ്രദേശത്തെ കടൽ ഭിത്തി പൂർണ്ണമായും തകർന്നിരുന്നു. തുടർന്ന് എം.എൽ.എ. കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിക്കുകയും അടിയന്തരമായി ഇടപെട്ട് വേണ്ട നടപടികൾ സ്വീകരിക്കാം എന്ന് ജനങ്ങൾക്ക് ഉറപ്പ് കൊടുക്കുകയും ചെയ്തിരുന്നു. ബന്ധപ്പെട്ട വകുപ്പുകളിൽ നിരന്തരമായി ഇടപെട്ടതിന്റെ ഭാഗമായാണ് അടിയന്തരമായി ഫണ്ട് അനുവദിച്ച് കിട്ടിയതെന്ന് എം.എൽ.എ. പറഞ്ഞു.

