KOYILANDY DIARY

The Perfect News Portal

തിക്കോടി ഗ്രാമപഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനിച്ചു

കൊയിലാണ്ടി: തിക്കോടി ഗ്രാമപഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനിച്ചു. ഗ്രാമപഞ്ചായത്തിൽ ചേർന്ന സർവ്വകക്ഷി യോഗത്തിലാണ് കോവിഡ് മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കാൻ തിരുമാനിച്ചത്. ടൂറിസം മേഖലയിലെ എല്ലാ പ്രവേശനവും 2 ആഴ്ചത്തേക്ക് നിരോധിക്കാനും തീരുമാനിച്ചു. തിക്കോടി ഗ്രാമപഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും വാക്സിനേഷൻ എടുക്കുന്നതിനായി മേഖല തലത്തിൽ ക്യാമ്പുകൾ നടത്താൻ തീരുമാനിച്ചു.

ആർ.ആർ.ടി. യുടെ നേതൃത്വത്തിൽ എല്ലാ വാർഡുകളിലും വാക്സിനേഷൻ സർവ്വേ നടത്തി സമ്പൂർണ്ണ വാക്സിനേഷനുള്ള നടപടി സ്വീകരിക്കും. വാർഡ് തല ആർ.ആർ.ടി. ആഴ്ചയിൽ 2 ദിവസം പുരോഗതി അവലോകനം നടത്തും. യോഗത്തിൽ വൈസ്‌ പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി  സ്വാഗതം പറഞ്ഞു, പ്രസിഡണ്ട് ജമീല സമദ് അധ്യക്ഷത വഹിച്ചു , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ആർ വിശ്വൻ, പ്രനില സത്യൻ, ഷക്കീല, സെക്ടറൽ മജിസ്‌ട്രേറ്റ്, ഹെൽത്ത് ഇൻസ്‌പെക്ടർ മുരളി, ഹെഡ് ക്ലാർക്ക്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *