KOYILANDY DIARY

The Perfect News Portal

കോവിഷീല്‍ഡിന്‍റെ വില പുതുക്കി നിശ്ചയിച്ചു

ഡല്‍ഹി: കോവിഡ്​ പ്രതിരോധ വാക്​സിനായ കോവിഷീല്‍ഡിന്‍റെ വില സെറം ഇന്‍സ്റ്റിറ്റ്യൂട്ട്​ ഓഫ്​ ഇന്ത്യ പുതുക്കി നിശ്ചയിച്ചു. സംസ്​ഥാന സര്‍ക്കാറുകള്‍ക്ക്​ 400 രൂപക്കും സ്വകാര്യ ആശുപത്രികള്‍ക്ക്​ 600 രൂപക്കുമാകും വാക്​സിന്‍ നല്‍കുക. മേയ്​ ഒന്നുമുതല്‍ 18 വയസിന്​ മുകളിലുള്ളവര്‍ക്ക്​ കോവിഡ്​ വാക്​സിന്‍ വിതരണം ആരംഭിക്കുന്നതിന്​ മുന്നോടിയായാണ്​ തീരുമാനം.

കേന്ദ്രസര്‍ക്കാറിന്​ കോവിഷീല്‍ഡ്​ ഡോസിന്​ 150 രൂപക്ക്​ തന്നെ ലഭിക്കും. വിദേശ വാക്​സിനുകള്‍ 1500 രൂപക്കും 750 രൂപക്കുമാണ്​ ലഭ്യമാക്കുന്നതെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട്​ ചൂണ്ടിക്കാട്ടി. സര്‍ക്കാറിന്‍റെ പുതിയ നയം പ്രകാരം 50 ശതമാനം വാക്​സിന്‍ ഡോസുകള്‍ കേന്ദ്രത്തിന്​ നല്‍കും. ബാക്കിയുള്ളവ സംസ്​ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും വീതിച്ചുനല്‍കും. സ്വകാര്യ ആശുപത്രികള്‍ക്ക്​ മേയ്​ ഒന്നുമുതല്‍ കേന്ദ്രസര്‍ക്കാര്‍ വാക്​സിന്‍ നല്‍കില്ലെന്ന്​ വ്യക്തമാക്കിയിരുന്നു.

18 വയസിന്​ മുകളിലുള്ളവര്‍ക്ക്​ വാക്​സിന്‍ വിതരണം ആരംഭിച്ചാല്‍ 12 ലക്ഷം വാക്​സിന്‍ ഡോസുകള്‍ അധികമായി വേണ്ടിവരും. നിലവില്‍ ​േകരളം ഉള്‍പ്പെടെ ചില സംസ്​ഥാനങ്ങളില്‍ വാക്​സിന്‍ ക്ഷാമം രൂക്ഷമാണ്​. വാക്​സിന്‍ നിര്‍മാതാക്കളായ ​പുണെ സെറം ഇന്‍സ്റ്റിറ്റ്യുട്ടിനും ഭാരത്​ ബയോടെക്കിനും വാക്​സിന്‍ ഉല്‍പ്പാദനത്തിന്​ 4500 കോടി കേന്ദ്രം അനുവദിച്ചിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *