ആരോഗ്യവകുപ്പിൻ്റെയും, റോട്ടറി ക്ലബ് കൊയിലാണ്ടിയുടെയും സംയുക്തഭിമുഖ്യത്തിൽ കുറുവങ്ങാട് സെൻട്രൽ യുപി സ്കൂളിൽ കോവിഡ് മെഗാ വാക്സിനേഷൻ ക്യാമ്പ് നടന്നു. നഗരസഭ ചെയർപേഴ്സൺ കെ. പി. സുധ ക്യാമ്പ് ഉൽഘാടനം ചെയ്തു. ചടങ്ങിൽ റോട്ടറി ക്ലബ് പ്രസിഡണ്ട് മേജർ ശിവദാസൻ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ. സത്യൻ, തിരുവങ്ങൂർ ഹെൽത്ത് സെൻ്റർ സൂപ്പർവൈസർ ജോയ് തോമസ്, റോട്ടറി അസിസ്റ്റൻ്റ് ഗവർണർ ഇലക്ട് സുധീർ, കൗൺസിലർമാരായ രജീഷ് വെങ്ങളത്ത് കണ്ടി, സുധ, സി. പി മോഹനൻ, എൻ. കെ. മുരളി എന്നിവർ സംസാരിച്ചു.
കൊയിലാണ്ടി കോതമംഗലം അയ്യപ്പ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് ലക്ഷം ദീപ സമര്‍പ്പണം നടന്നു.

കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു. തന്ത്രി കക്കാടില്ലത്ത് നാരായണന് നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശേഷാല്‍ ക്ഷേത്ര ചടങ്ങുകളും, ദീപാരാധനക്കുശേഷം സഹസ്രദീപ സമര്‍പ്പണവും നടന്നു.

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മേൽപ്പാലത്തിനു താഴെ 70 വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു. എളാട്ടേരി കാരടി പറമ്പത്ത് ഐരാണിയിൽ ഭാസ്ക്കരൻ ആണ് മരിച്ചത്. ചെങ്ങോട്ട്കാവ് തുഷാര ഹോട്ടൽ പാചകകാരനായിരുന്നു.



                        
