കൊയിലാണ്ടി: കോഴിക്കോട് ജില്ലയിൽ കോവിഡ് പോസറ്റീവ് നിരക്ക് കൂടിയ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി. താലൂക്ക് ആശുപത്രിയിൽ ചികിത്സയെക്കത്തുന്ന രോഗികൾ ഒ.പി. ടിക്കറ്റ് എടുത്ത ശേഷം ആൻ്റിജൻ പരിശോധന നടത്തി റിപ്പോർട്ട് ലഭിച്ചതിനു ശേഷമാണ് ഡോക്ടറുടെ അടുത്തേക്ക് ചികിത്സയ്ക്കായി വിടുന്നത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിനോഡൽ ഓഫീസർ റുപ്പിൻ്റെയും, ജെ.എച്ച് ഐ.സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലാണ് ആൻ്റി ജൻപരിശോധന നടത്തുന്നത്.ഇന്നലെ രാത്രിയാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് ആരോഗ്യ വകുപ്പിന് ലഭിച്ചത്. ഇന്ന് രാവിലെ 8 മണി ആകുമ്പോഴെക്കും പരിശോധനയ്ക്കായുള്ള സംവിധാനങ്ങൾ നടപ്പിലാക്കി പരിശോധന ആരംഭിക്കുകയും ചെയ്തു. താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കായി രണ്ടായിരത്തോളം പേർ എത്തുന്നുണ്ട്.കൂടാതെ ആർ.ടി.പി.സി.ആർ ടെസ്റ്റും ഇതൊടൊപ്പം നടത്തി വരുന്നു. “…. പടം -കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഇന്നു രാവിലെ നടക്കുന്ന പരിശോധന.
