കൊയിലാണ്ടി: കടലോര മക്കളുടെ മനസ്സറിഞ്ഞ് എൻ.ഡി.എ.സ്ഥാനാർത്ഥിയുടെ പര്യടനം ഏഴു കുടിക്കൽ, കണ്ണൻ കടവ്, കാപ്പാട് തുടങ്ങിയ കേന്ദ്രങ്ങളിലായിരുന്നു പര്യടനം. വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു. കടലോര മേഖലയിലെ പ്രമുഖരെയും, അമ്മമാരെയും കണ്ട് അനുഗ്രഹം വാങ്ങി, പൊയിൽക്കാവ് ദുർഗ്ഗാദേവി ക്ഷേത്ര ദർശനം നടത്തിയും, ക്ഷേത്ര മഹോൽസവത്തിലും പങ്കെടുത്തു. അഭിൻ അശോക്, നെല്ലിമoത്തിൽ ബാലകൃഷ്ണൻ, എ.വിശ്വനാഥൻ, ജിതേഷ്, അജയൻ, വിനയൻ തുടങ്ങിയവർ സ്ഥാനാർത്ഥിയോടൊപ്പം അനുഗമിച്ചു
