കൊയിലാണ്ടി: കോടതിയുടെ ചുറ്റുമതിൽ പുനർ നിർമ്മിച്ച ശേഷം കൊയിലാണ്ടി ട്രഷറിയിലേക്കുള്ള വഴിയില്ലാതായതോടെ ട്രഷറിയിൽ എത്തുന്ന വികലാംഗർക്കും, വയോജനങ്ങൾക്കും വാഹനം പാർക്ക് ചെയ്യുന്നതിനോ എത്തുന്നതിനോ വിഷമം നേരിടുന്നതിന് പരിഹാരം കാണണമെന്ന് കൊയിലാണ്ടി മണ്ഡലം കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊയിലാണ്ടി സബ്ബ് ട്രഷറി ഓഫീസർക്ക് അപേക്ഷ നൽകി.
യോഗത്തിൽ പ്രസിഡണ്ട് മുത്തു കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ടി.കെ. കൃഷ്ണൻ, വേലായുധൻ കീ ഴരിയൂർ, ശിവദാസൻ ചേമഞ്ചേരി, ബി.ഉണ്ണികൃഷ്ണൻ മാസ്റ്റർ, പവിത്രൻ വിയ്യൂർ, രവീന്ദ്രൻ മണമൽ, പ്രേമൻ നന്മ എന്നിവർ സംസാരിച്ചു.

