കോരപ്പുഴ പാലം: അപ്രോച്ച് റോഡ് ടാറിംഗ് ആരംഭിച്ചു
കൊയിലാണ്ടി: നിർമ്മാണം അവസാന ഘട്ടത്തിലെത്തിയ കോരപ്പുഴ പാലത്തിൻ്റെ ഉപരിതല ടാറിംങ്ങ് പ്രവൃത്തി ഇന്നു രാവിലെ ആരംഭിച്ചു. കൊയിലാണ്ടി ഭാഗത്തു നിന്നുള്ള റോഡു കൂടി ഒന്നിച്ചാണ് ടാറിംങ്ങ്. ഇവിടെ നിന്നും 180 മീറ്റർ ദൂരവും എലത്തൂർ ഭാഗത്തു നിന്നു 150 മീറ്റർ നീളവുമാണ് അപ്രോച്ച് റോഡിനുള്ളത്. 28 കോടി രൂപ ചിലവഴിച്ച് കിഫ്ബി പദ്ധതിയിലാണ് പാലം പണിയുന്നത്. നേരത്തെ ഉണ്ടായിരുന്ന പാലം പൂർണ്ണമായും പൊളിച്ച് മാറ്റിയാണ് പുതിയപാലം നിർമ്മിക്കുന്നത്. ഈ മാസം അവസാനം പാലം തുറന്നുകൊടുക്കും.

