കേരളത്തിലെ ഏറ്റവും മികച്ച പി.ടി.എ. യ്ക്കുള്ള പുരസ്കാരം പയ്യോളി ഹൈസ്കൂളിന്
പയ്യോളി: പയ്യോളി ഹൈസ്ക്കൂളിന് മികച്ച പി.ടി.എ.യ്ക്കുള്ള സംസ്ഥാന സർക്കാരിൻ്റെ അംഗീകാരം ലഭിച്ചു. 5 ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് സ്കൂളിന് ലഭിക്കുക. സ്കൂളിൻ്റെ വളർച്ചയ്ക്ക് മുന്നിൽ നിന്ന് പ്രവർത്തിച്ച പി.ടി.എ പ്രസിഡണ്ട് ബിജു കളത്തിലിന് ലഭിച്ച അംഗീകാരം കൂടിയാണിത്. CPI(M) തിക്കോടി ലോക്കൽ സെക്രട്ടറി കൂടിയാണ് ബിജു കളത്തിൽ. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വിമാനയാത്ര നടത്തി പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി, ഒരു നാൾ ഒരു കോടി പദ്ധതിയിലൂടെ ഫണ്ട് കണ്ടെത്തി ക്ലാസ്, ലാബ് സൗകര്യങ്ങൾ മെച്ചപ്പെടുത്തി, കൊറോണ പ്രതിസന്ധി സമയത്ത് ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് 70 ടെലിവിഷനും, മൊബൈൽ ഫോണുകളും ലഭ്യമാക്കി, പ്രത്യേക പഠന ക്യാമ്പുകളും, അനവധി അക്കാദമിക പ്രവർത്തനങ്ങളും നടത്തി,

സർക്കാരിൻ്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജം കൊണ്ട് പയ്യോളി ഹൈസ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നിരിക്കുന്നു. കെ. ദാസൻ എം.എൽ.എ. മുഖാന്തരം സ്കൂളിലേക്ക് സർക്കാരിൽ നിന്നും പരമാവധി ഫണ്ടുകൾ നേടിയെടുക്കാൻ പിടി.എ പ്രസിഡണ്ട് നടത്തിയ ഉർജ്ജിത ശ്രമമാണ് ഇപ്പോൾ വലിയ അംഗീകരത്തിലേക്ക് സ്കൂളിനെ എത്തിച്ചത്. പിടിഎയുടെ നേതൃത്വത്തിൽ ഇപ്പോൾ ബിരിയാണി ഫെസ്റ്റിലൂടെ ഫണ്ട് സ്വരൂപിക്കാനും തീരുമാനിച്ചിരിക്കുന്നു,,


