കർഷകർക്ക് ഐക്യദാർഢ്യം: കൊയിലാണ്ടിയിൽ എൻ.ആർ.ഇ.ജി. വർക്കേഴ്സ് യൂണിയൻ കൂട്ടായ്മ
കൊയിലാണ്ടി: ഡൽഹിയിൽ പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എൻ.ആർ.ഇ.ജി. വർക്കേഴ്സ് യൂണിയൻ കൊയിലാണ്ടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ് സ്റ്റാന്റ് പരിസരത്ത് നടത്തിയ കൂട്ടായ്മ സംഘടിപ്പിച്ചു. നഗരസഭാ വൈസ് ചെയർമാൻ അഡ്വ: കെ. സത്യൻ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് സി. ടി. ബിന്ദു, മുനിസിപ്പൽ സിക്രട്ടറി വി. സുന്ദരൻ, സിഐടിയു ഏരിയാ പ്രസിഡണ്ട് എം പത്മനാഭൻ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് ബിന്ദു, NK ഭാസ്ക്കരൻ പി. ചന്ദ്രശേഖരൻ, പത്മനാഭൻ എന്നിവർ നേതൃത്വം നൽകി.

