കൊയിലാണ്ടി: ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി സി.ഐ.ടി.യു, കേരള കർഷകസംഘം, കർഷക തൊഴിലാളി യൂണിയൻ സംയുക്തമായി കൊയിലാണ്ടി ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ കോവിഡ് പ്രൊട്ടോകോൾ പാലിച്ച് കൊണ്ട് ധർണ്ണ നടത്തി. കൊയിലാണ്ടിയിൽ നടന്ന ധർണ്ണ കേരള കർഷക സംഘം ജില്ലാ സെക്രട്ടറി പി.വിശ്വൻ ഉദ്ഘാടനം ചെയ്തു.പി. ബാബുരാജ് അധ്യക്ഷത വഹിച്ചു.
കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം കെ. ഷിജു, എം.എ. ഷാജി, എം. പത്മനാഭൻ, എ.സി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

