KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കർഷക സമൂഹത്തിൻെറ ഉന്നമനത്തിന് വേണ്ടിയുള്ള പ്രവർത്തനത്തിന് കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ ചാലക ശക്തിയായി പ്രവർത്തിക്കണമെന്നും കൃഷിക്കാർക്ക് നേരിട്ട് അറിവുകൾ പകർന്ന് നൽകി രാജ്യത്തെ നാളീകേര ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും ഉയർത്തി കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുവാനും, സംഘടനകൾ കർഷകരിലേക്ക് ഇറങ്ങണമെന്നും കെ. ദാസൻ എം.എൽ.എ പ്രസ്താവിച്ചു.
ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ FAOI സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക്ക് ഡൗണിൽ അതിജീവനത്തിൻെറ ഭാഗമായി എല്ലാവരുടെ വീട്ടിലും നാളീകേരത്തോട്ടം സംസ്ഥാന തല ഉദ്ഘാടനം  പെരുവട്ടൂരിൽ വലിയകത്ത് കുട്ട്യാലിയുടെ വീട്ടു പരിസരത്ത് വെച്ച് നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ കൊയിലാണ്ടി മുൻസിപ്പൽ കൗൺസിലർ എ.കെ രമേശൻ അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ കൗൺസിൽ സിബിൻ കണ്ടത്തനാരി, കീഴരിയൂർ ഗ്രാമപഞ്ചായത്ത് അംഗം രാജശ്രി കോഴിപ്പുറത്ത്, FAOI ദേശിയ ജനറൽ സെക്രട്ടറി കെ.എം സുരേഷ് ബാബു ,FAOI കൗൺസിൽ അംഗങ്ങളായ കെ.എം വേലായുധൻ, എം. കുട്ട്യാലി, അരുണിമ, കെ.പി കൃഷ്ണവേണി, കെ.പി.സി.സി എക്സിക്യുട്ടീവ് അംഗം വി.ടി സുരേന്ദ്രൻ, നാളീകേര കർഷക സമിതി അംഗം വി.എസ് ശങ്കരൻ മാസ്റ്റർ, കൊല്ലംകണ്ടി വിജയൻ എന്നിവർ സംസാരിച്ചു. 
Share news

Leave a Reply

Your email address will not be published. Required fields are marked *