കെ.എസ്.ടി.എ സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന അതിജീവനത്തിന്റെ കൃഷിപാഠം എന്ന പരിപാടി കൊയിലാണ്ടിയിലും ആരംഭിച്ചു. കെ.എസ്.ടി.എകൊയിലാണ്ടി സബ് ജില്ലാ കമ്മിറ്റി നേതൃത്വം നൽകിയ കാർഷിക പ്രവൃത്തിയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ നിർവഹിച്ചു.നഗരസഭാ കൗൺസിലിംഗം പി.എം ബിജു., കെ.എസ്.ടി.എ ജില്ലാ എക്സി.അംഗം ഡി.കെ. ബിജു ,സബ് ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണൻ സി., സബ് ജില്ലാ പ്രസിഡണ്ട് ഗണേഷ് കക്കഞ്ചേരി എന്നിവർ സംസാരിച്ചു’
കെ.രവി, വി.അരവിന്ദൻ ,എൻ.കെ രാജഗോപാലൻ, വി.രമേശൻ, ചന്ദ്രമതി, കെ.എം ലൈല, സജീവൻ കെ., പ്രകാശൻ കെ ,പ്രവീൺ കുമാർ ,എൻ.ഡി പ്രജീഷ്, വിനോദ് എന്നിവർ പങ്കെടുത്തു.
സബ് ജില്ലാ കമ്മിറ്റിയംഗങ്ങളുടെ നേതൃത്വത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനടുത്ത് മരച്ചീനി, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവയുടെ കൃഷിയാണ് ആരംഭിച്ചത്.
