KOYILANDY DIARY.COM

The Perfect News Portal

പൂരങ്ങളുടെ നാട്ടിൽനിന്നെത്തി ചെമ്പക്കുറിൽ തായമ്പക കൊട്ടി ഒമ്പത് വയസുകാരൻ വാദ്യ ആസ്വാദകരുടെ  മനം കവർന്നു. 

കൊയിലാണ്ടി: പൂരങ്ങളുടെ നാട്ടിൽനിന്നെത്തി ചെമ്പക്കുറിൽ തായമ്പക കൊട്ടി ഒമ്പത് വയസുകാരൻ വാദ്യ ആസ്വാദകരുടെ  മനം കവർന്നു.  കൊയിലാണ്ടി കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായാണ് പ്രണവ് പി. മാരാർ തായമ്പക അവതരിപ്പിച്ചത്. നിരവധി പേരാണ് തായമ്പക ആസ്വദിക്കാൻ എത്തിയത്. തൃക്കൂർ അശോക് ജി. മാരുടെ ശിക്ഷണത്തിൽ തായമ്പക അഭ്യസിച്ച് ആനന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ വെച്ചാണ് ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ പ്രണവ് അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതൻ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്.

മേള പ്രമാണി കൂടിയായ സുന്ദരമാരാരുടെയും ശ്രീവിദ്യയുടെയും മകനാണ് പ്രണവ്. ഇതിനൊടകം 250 ഓളം വേദികളിൽ തായമ്പക അവതരിപ്പിച്ചു കഴിഞ്ഞു. കോഴിക്കോട് ജില്ലയിൽ ആദ്യമായാണ് ക്ഷേത്ര സന്നിധിയിൽ തായമ്പക അവതരിപ്പിക്കുന്നത്. വിവിധ ക്ഷേത്രങ്ങളിൽ നിന്നും, സാംസ്കാരിക സ്ഥാപനങ്ങളിൽ നിന്നും സ്വർണ്ണ പതക്ക മടക്കം നിരവധി സമ്മാനങ്ങൾ പ്രണവിന് ലഭിച്ചിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *