KOYILANDY DIARY.COM

The Perfect News Portal

കൂട്ട മാനഭംഗം: പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ വിട്ടയക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി

ഡല്‍ഹി : രാജ്യത്തെ നടുക്കിയ ഡല്‍ഹി കൂട്ടമാനഭംഗ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ വിട്ടയയ്ക്കാമെന്ന് ദല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. മൂന്ന് വര്‍ഷത്തെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി ഇയാള്‍ ഞായറാഴ്ച പുറത്തിറങ്ങും. പ്രതിയെ വിട്ടയക്കുന്നത് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന്  ഡല്‍ഹി വനിതാ കമ്മീഷന്‍ അറിയിച്ചു. കേസില്‍ നീതി ലഭിച്ചില്ലെന്നു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പ്രതികരിച്ചു. വിധിക്കെതിരെ രാജ്യത്താകമാനം വന്‍പ്രതിഷേധമാണ് ഉയരുന്നത്. 2012 ഡിസംബര്‍ 16നാണ് രാജ്യത്തെ നടുക്കിയ ക്രൂര ബലാത്സംഗം നടന്നത്. തലസ്ഥാനത്ത് സഞ്ചരിക്കുന്ന ബസില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്തശേഷം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

Share news