KOYILANDY DIARY.COM

The Perfect News Portal

കൃഷ്ണയ്യര്‍ സ്മാരക മന്ദിരം; ഉദ്ഘാടനം 22ന്‌ കൊയിലാണ്ടിയില്‍

കൊയിലാണ്ടി> ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ കുട്ടിക്കാലവും കൗമാരവും യുവത്വത്തിന്റെ ആദ്യഭാഗവും ചെലവഴിച്ച കൊയിലാണ്ടിയില്‍ കൃഷ്ണയ്യരുടെ പേരില്‍ നിര്‍മ്മിച്ച കെട്ടിടം സംസ്ഥാനത്തെ ആദ്യ സ്മാരകമാകുന്നു. അദ്ദേഹം ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം നേടിയ കൊയിലാണ്ടി ഗവ: ബോയ്‌സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലാണ് കെ ദാസന്‍ എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് മനോഹരമായ കെട്ടിടം നിര്‍മ്മിച്ചത്.

ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി സദാശിവമാണ് 22ന് വൈകിട്ട് 3ന് സ്മാരക കെട്ടിടം ഉദ്ഘാടനം ചെയ്യുക. കെട്ടിടംകൊയിലാണ്ടി ഗവ: ബോയ്‌സ് ഹയര്‍ സെക്കണ്ടറി വിഭാഗം ബ്ലോക്കായാണ് ഉപയോഗിക്കുക.

കഴിഞ്ഞ ഡിസംബര്‍ 4നാണ് കൃഷ്ണയ്യര്‍ ജീവിതത്തില്‍ നിന്ന് വിടവാങ്ങിയത്. കൃഷ്ണയ്യരുടെ ദേഹവിയോഗത്തിന് മാസങ്ങള്‍ക്കു മുന്‍പുതന്നെ എം.എല്‍.എ യുടെ നേതൃത്വത്തിലുളള കൊയിലാണ്ടിയില്‍ നിന്നും പോയ പ്രതിനിധി സംഘത്തിന് കൊയിലാണ്ടി ബോയ്‌സ് സ്‌ക്കൂളില്‍ ഉയരാന്‍ പോകുന്ന കെട്ടിടത്തിന് ജസ്റ്റിസ് കൃഷ്ണയ്യരുടെ പേരിടാനുളള സമ്മതം അദ്ദേഹം കൊടുത്തിരുന്നു. ആദ്യഗഡു എന്ന നിലയില്‍ ഒരു ചെറിയ സംഖ്യ ഏല്‍പ്പിക്കാനും അദ്ദേഹം തയ്യാറായി. രണ്ടരക്കോടി രൂപ ചെലവിട്ടാണ് രണ്ട് നിലകളിലുളള കെട്ടിടം ഊരാളുങ്കല്‍ ലേബര്‍ കോണ്ട്ട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പണിതത്. ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, കമ്പ്യൂട്ടര്‍ മീഡിയ ലാബുകളും, ലൈബ്രറി, ഓഫീസ്, ആറ് ക്ലാസ് റൂമുകള്‍, ബോയ്‌സ് റൂം, ഗേള്‍സ് റൂം, എന്നിവ അടങ്ങിയതാണ് പുതിയ ബ്ലോക്ക്. പുതിയ ഫണ്ട് കണ്ടെത്തി മൂന്നാം നിലകൂടി പണിതാല്‍ പുതിയ ബാച്ചുകളും ഇവിടെ ആരംഭിക്കാന്‍ കഴിയും.

Advertisements
Share news
error: Content is protected !!