ജി.എസ്.ടി. ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കൊയിലാണ്ടി: മർച്ചന്റ്സ് അസോസിയേഷനും സംസ്ഥാന ചരക്കു സേവന നികുതി വകുപ്പും ചേർന്ന് ജി.എസ്.ടി. ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പഠനക്ലാസ്സ് കൊയിലാണ്ടി ടാക്സ് ഓഫീസർ എം.കെ.. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ടൌൺ ഹാളിൽ നടന്ന പരിപാടിയിൽ യുണിറ്റ് പ്രസിഡന്റ് പി. കെ. ഷുഹൈബ് ആദ്ധ്യക്ഷത വഹിച്ചു.
വാർഷിക റിട്ടേൺ സമർപ്പിക്കേണ്ട ടൗണിലെ കച്ചവടകാരും ടാക്സ്റ്റ് പ്രാക്ടീഷണർ മാരും നികുതി കുടിശികയുള്ള കച്ചവടകാർക് സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ കൊയിലാണ്ടി ടാക്സ്ഓഫീസർ സുനിൽ കുമാർ കുഴിച്ചാലിൽ വിശദീകരിച്ചു. ജില്ലാ ടാക്സ് ഓഫീസർ ഷിജോയ് ജെയിoസ് ജി.എസ്.ടി. യിൽ വന്ന മാറ്റങ്ങളും പുതിയ നിയമങ്ങളും അനുസരിച്ചു റിട്ടേൺ സമർപ്പികേണ്ട രീതിയെ സംബന്ധിച്ച് വിശദീകരിച്ചു ക്ലാസ്സ് നടത്തി.

ടാക്സ് പ്രാക്ടീഷണേർസ് അസോസിയേഷൻ പ്രസിഡന്റ് പി.കെ.സതീഷൻ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി അമേത്ത് കുഞ്ഞഹമദ് സ്വാഗതവും കെ.കെ.നിയാസ് നന്ദിയും പറഞ്ഞു. ബി. എച്ച്. ഹാഷിം, പി. ഉസ്മാൻ, പി. പ്രജീഷ്, അശോകൻ, ബാബു സുകന്യ, സി. അബ്ദുള്ള ഹാജി എന്നിവർ സംബന്ധിച്ചു.

