KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് 60 ജി. എസ്. എമ്മിന് മുകളിലുളള പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിരോധനം റദ്ദാക്കി ഹൈക്കോടതി

സംസ്ഥാനത്ത് 60 ജി. എസ്. എമ്മിന് മുകളിലുളള പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് ഏർപ്പെടുത്തിയ നിരോധനം ഹൈക്കോടതി റദ്ദാക്കി. പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെൻ്റ്  നിയമ പ്രകാരം നിരോധന അധികാരം കേന്ദ്ര സർക്കാരിനാണെന്നും സംസ്ഥാന സർക്കാരിന് നിരോധിക്കാൻ അധികാരമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

എന്നാൽ 60 ജി. എസ്. എമ്മിന് താഴെയുളള  ഒറ്റത്തവണ ഉപയോഗത്തിനുളള പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിരോധനം തുടരും. തുണിക്കടകളിലും മറ്റും ഉപയോഗിച്ചിരുന്ന പുനരുപയോഗ സാധ്യതയുളള ക്യാരി ബാഗുകളാണ് 60 ജി. എസ്. എമ്മിന് മുകളിൽ വരുന്നത്.

Share news