KOYILANDY DIARY.COM

The Perfect News Portal

മാറ്റിവച്ച ടിക്കറ്റിന് ഒന്നാം സമ്മാനം. പ്രമോദിൻ്റെ സത്യസന്ധതയിൽ ബാബുവിന് 70 ലക്ഷം.

മാറ്റിവച്ച ടിക്കറ്റിന് ഒന്നാം സമ്മാനം, പ്രമോദിൻ്റെ സത്യസന്ധതയിൽ ബാബുവിന് 70 ലക്ഷം. പാലാ: ലോട്ടറി വ്യാപാരി പ്രമോദിൻ്റെ സത്യസന്ധത ഉഴവൂർ പുഴോട്ടു തെക്കേപുത്തൻപുരയിൽ വി. കെ. ബാബുവിനെ ലക്ഷാധിപതിയാക്കി.

ഇന്നലെ നറുക്കെടുത്ത നിർമൽ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം പാലായിലെ ശ്രീശങ്കര ലോട്ടറി ഏജൻസിയിൽ നിന്നു വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്. ബാബു ഇന്നലെ രാവിലെ ശ്രീശങ്കര ലോട്ടറി ഉടമ പ്രമോദിനെ ഫോണിൽ വിളിച്ച് 12 ടിക്കറ്റുകൾ മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടു.

വൈകിട്ട് ആ  ടിക്കറ്റുകളിലൊന്നിന് ഒന്നാം സമ്മാനം ലഭിച്ചു. സമ്മാനം കിട്ടിയ വിവരം പ്രമോദ് തന്നെയാണ് ബാബുവിനെ വിളിച്ച് അറിയിച്ചത്. സമ്മാനാർഹമായ ടിക്കറ്റ് ഫെഡറൽ ബാങ്ക് ശാഖയിൽ ഏൽപിച്ചു.

Advertisements
Share news