14-ാം വാർഡിൽ ഭവന ശുചിത്വ പരിശോധന നടത്തി
കൊയിലാണ്ടി: നഗരസഭ പന്തലായനി 14-ാം വാർഡിൽ മഴക്കാലപൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി വാർഡ് RRT യുടെ നേതൃത്വത്തിലുള്ള ശുചിത്വ സ്കോഡ് വീടുകളിൽ ശുചിത്വ പരിശോധന നടത്തി. പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ കെ.പി. സുധ ബോധവൽക്കരണ നോട്ടീസ് നൽകി കൊണ്ട് നിർവ്വഹിച്ചു. വാർഡിലെ മുഴുവൻ വീടുകളും ഇന്നു തന്നെ പരിശോധന നടത്താനും ജൂൺ 5, 6 തിയ്യതികളിൽ പൊതു സ്ഥലങ്ങൾ ശുചിയാക്കാനും തീരുമാനിച്ചു. പരിപാടിക്ക് ജൂനിയർ എച്ച്.ഐ രാജീവൻ, എൻ.സി. സത്യൻ, പി. ചന്ദ്രശേഖരൻ, എൻ. വി. സത്യനാഥൻ, വി.എ. അനൂപ്, ആശാ വർക്കർ നിഷ, RRT മെമ്പർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.
