പേരാമ്പ്രയിലെ ആക്രമ സംഭവങ്ങൾ ക്രൈബ്രാഞ്ച് റുറൽ ഡി.വൈ.എസ്.പി. ആർ ഹരിദാസ് അന്വേഷിക്കും

പേരാമ്പ്ര: മേഖലയിലെ വിവിധ ഭാഗങ്ങളിൽ രാഷ്ടീയ പാർട്ടി ഓഫീസുകൾക്കും നേതാക്കളുടെ വീടുകൾക്കും വാഹനങ്ങൾക്കും നേരെയുണ്ടായ അക്രമ സംഭവങ്ങളിൽ പേരാമ്പ്ര പോലീസ് ചാർജ് ചെയ്ത അഞ്ച് കേസുകളുടെ അന്വേഷണ മേൽനോട്ടം ക്രൈം ബ്രാഞ്ച് റൂറൽ ഡി.വൈ.എസ്.പി. ആർ. ഹരിദാസിന് കൈമാറി. റൂറൽ എസ്.പി. ഡോ. എ. ശ്രീനിവാസി ന്റെ നിർദ്ദേശപ്രകാരമാണ് ചുമതലയേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ വിമാനത്തി ലുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് അക്രമങ്ങൾ നടന്നത്. മൂന്ന് കേസുകളിൽ കോൺഗ്രസും രണ്ടെണ്ണത്തിൽ സി.പി.എംആണ് പരാതിക്കാർ. കോൺഗ്രസ് നേതാവ് നസീറിന്റെ വീടിനു നേരെയും സി.പി.എം. നേതാവ് ശ്രീധരന്റെ വീടിന് നേരെയുണ്ടായ പെട്രോൾ ബോമ്പേറും ഉൾപ്പെടെയുള്ള കേസുകളാണ് അന്വേഷിക്കുന്നത്.


