കൊയിലാണ്ടിയിൽ വൻ ശീട്ടുകളി സംഘത്തെ പിടികൂടി

കൊയിലാണ്ടി: കൊയിലാണ്ടിയിൽ വൻ ശീട്ടുകളി സംഘത്തെ പിടികൂടി. വിയ്യൂർ രാമതെരു ബാല വിഹാർ വീട്ടിൽ വെച്ചായിരുന്നു ശീട്ടുകളി. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടി പോലീസ് നടത്തിയ റെയ്ഡിലാണ് 12 അംഗ ചീട്ടുകളി സംഘത്തെ പിടിയൂടിയത്. വീടിൻ്റെ മുകളിൽ തയ്യാറാക്കിയ 45 ലിറ്ററോളം വാഷും ഇവരിൽ നിന്ന് പിടികൂടി ഇവരിൽ നിന്ന് 3,63,050 രൂപയും പിടികൂടി. വീട്ടുടമസ്ഥനായ പ്രബീഷിനെ (35) അറസ്റ്റ് ചെയ്തു.

കൊയിലാണ്ടി സി.ഐ.എൻ. സുനിൽ കുമാറിന് ലഭിച്ച രഹസ്യവിവരത്തിൻ്റ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. എസ്..ഐ. മാരായ എം. എൻ. അനൂപ്,, രഘു, എ.എസ്.ഐ. അഷറഫ്, സി.പി.ഒ. സി നുരാജ്, ഷെറിൻ രാജ്, അജയ് രാജ്, തുടങ്ങിയവരാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. എസ്.ഐമാരായ എൻ. ബാബുരാജ്, പി. ഗിരിഷ് കുമാറുമാണ് കേസ് അന്വേഷിക്കുന്നത്.


