കോൺഗ്രസ് താലൂക്കാശുപത്രി ധർണ്ണ

കൊയിലാണ്ടി: താലൂക്കാശുപത്രിയുടെ ശോചനീയാവസ്ഥയിൽ കോൺഗ്രസ് ധർണ നടത്തി. ആശു പത്രിയിൽ ആവശ്യമായ നിയമനങ്ങൾ നടത്തണമെന്നും, ഫീവർ ക്ലീനിംങ്ങ് തുടങ്ങണമെന്നും ഉൾപ്പെടുള്ള ആവശ്യങ്ങളിൽ സർക്കാർ ഉടനടി നടപടി സ്വീകരിക്കമമെന്നും സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ധർണ്ണാ സമരത്തിലൂടെ ആവസ്യപ്പെട്ടു.

ഡി.സി.സി ജനറൽ സെക്രട്ടറി മഠത്തിൽ നാണു മാസ്റ്റർ സമരം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എം. സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി. വിനോദ് കുമാർ, കെ. സുരേഷ് ബാബു, രജീഷ് വെങ്ങളത്ത് കണ്ടി, നിധിൻ നടേരി, സായിഷ് കുമാർ, പി.വി. വേണുഗോപാൽ, പി.വി. സതീശൻ, തുടങ്ങിയവർ സംസാരിച്ചു.


