അഗ്നിപഥിനെ പറ്റി ബോധവത്കരണ ക്ലാസ്

കൊയിലാണ്ടി: ഭാരതീയ മത്സ്യപ്രവർത്തക സംഘത്തിൻ്റെയും ഭാരതീയ പൂർവ്വ സൈനിക് സേവാ പരീക്ഷത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഭാരത സർക്കാരിൻ്റെ പുതിയ പദ്ധതിയായ അഗ്നിപഥിനെ പറ്റി ബോധവത്കരണ ക്ലാസ് നടത്തി. കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതനിൽ വെച്ച് നടത്തിയ ക്ലാസിൽ പൂർവ്വ സൈനിക് സേവാ പരീക്ഷത്ത് സംസ്ഥാന ജന: സെക്രട്ടറി മുരളീധർ ഗോപാൽ ഉത്ഘാടനം ചെയ്തു.

ബി.എം.പി.എസ്. ജില്ലാ വൈസ് പ്രസിഡണ്ട് സുന്ദരൻ പുതിയാപ്പ അദ്ധ്യക്ഷത വഹിച്ചു. കരുണാകരൻ മാറാട് (ബി.എം. പി. എസ് പ്രസിഡണ്ട്), രജി കെ എം (സേവാഭാരതി), പി.പി. സന്തോഷ് (സംസ്ഥാന സമിതി അംഗം), എം.ജി. സംജാത്, പി.പി. മണി, വി.കെ. രാമൻ പി. പി. വി നായകൻ സംസാരിച്ചു. നിരവധി യുവാക്കൾ പങ്കെടുത്ത പരിപാടിയിൽ മുരളീധർ ഗോപാൽ ക്ലാസെടുത്തു.


