മുഖ്യമന്ത്രിക്കെതിരെ അക്രമം: കൊയിലാണ്ടിയിൽ സിഐടിയു പ്രതിഷേധം

കൊയിലാണ്ടി: വിമാനത്തിൽ വെച്ച് മുഖ്യമന്ത്രിയെ അക്രമിച്ചതിൽ പ്രതിഷേധിച്ച് സിഐടിയു നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. നഗരംചുറ്റി പ്രകടനം നടത്തിയ ശേഷം പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്ന പൊതുയോഗം മുൻ എം.എൽ.എ.യും സിഐടിയു നേതാവുമായ കെ. ദാസൻ ഉദ്ഘാടനം ചെയ്തു. സിഐടിയു ഏരിയാ പ്രസിഡണ്ട് എം പത്മനാഭൻ അദ്ധ്യക്ഷതവഹിച്ചു. സിപിഐ(എം) കൊയിലാണ്ടി ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ മാസ്റ്റർ, സി.എം. സുനിലേശൻ എന്നിവർ സംസാരിച്ചു. സിഐടിയു ഏരിയാ സെക്രട്ടറി എം.എ. ഷാജി സ്വാഗതവും എ. സോമശേഖരൻ നന്ദിയും പറഞ്ഞു.

