വാർഷിക പദ്ധതി അവലോകനം വിവിധ സഭകൾ ചേർന്നു

കൊയിലാണ്ടി: നഗരസഭയുടെ 2022-23 വാർഷിക പദ്ധതി ആസൂത്രണവുമായി ബന്ധപ്പെട്ട് അനുബന്ധ മേഖലകളിലെ വിവിധ സഭകൾ സംഘടിപ്പിച്ചു. ടൗൺ ഹാളിൽ നന്ന മത്സ്യസഭയും നഗരസഭയിൽ നടന്ന എസ്.സി. സഭയും ടൗൺ ഹാളിൽ നടന്ന കർഷക വാർഡ്സഭയും വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.എ. ഇന്ദിര ഉദ്ഘാടനം ചെയതു. മത്സ്യസഭയിൽ ഡി.എസ്. ദിൽന പദ്ധതിയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ അവതരിപ്പിച്ചു. നഗരസഭാംഗങ്ങളായ പി. രത്നവല്ലി, വി.പി.ഇബ്രാഹിംകുട്ടി, കെ.കെ. വൈശാഖ്, വി.കെ. സുധാകരൻ എന്നിവർ സംസാരിച്ചു.

എസ്.സി.സഭയിൽ സ്ഥിരം സമിതി അധ്യക്ഷൻ കെ.ഷിജു അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ രജീഷ് വെങ്ങളത്തുകണ്ടി, സുമേഷ്, എസ്.സി.ഡി.ഒ. എൻ. ഇ.വി ചിത്ര, ആസൂത്രണ കമ്മിറ്റി ഉപാധ്യക്ഷൻ എ.സുധാകരൻ എന്നിവർ സംസാരിച്ചു. കാർഷിക സഭയിൽ നഗരസഭ കൗൺസിലർ എൻ. ടി. രാജീവൻ അധ്യക്ഷത വഹിച്ചു.


നഗരസഭ കൗൺസിലർമാരായ കെ.എം. നന്ദനൻ, സി. സുധ, വി. രമേശൻ, കൃഷി ഓഫീസർ ശുഭശ്രീ, കൃഷി അസിസ്റ്റൻ്റ് പി.കെ. അമന എന്നിവർ സംസാരിച്ചു.


