അരിക്കുളത്ത് കാർ അപകടത്തിൽപെട്ട് നാല് പേർക്ക് പരിക്ക്

കൊയിലാണ്ടി: അരിക്കുളത്ത് കാർ അപകടത്തിൽപെട്ട് നാല് പേർക്ക് പരിക്ക്. ഇവർ സഞ്ചരിച്ച കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിയെ തുടർന്ന് കാർ തലകീഴായ് മറിയുകയായിരുന്നു. അരിക്കുളം സ്വദേശികളായ സരസ്വതി അമ്മ, രാജലക്ഷ്മി, ശ്രീമാത, ദേവദാസ് എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ രാജലക്ഷ്മി അമ്മയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്കും മറ്റുള്ളവരെ കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്കും മാറ്റി.

രാവിലെ 10 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. അരിക്കുളം ഭാഗത്തി നിന്ന് കൊയിലാണ്ടിയിലേക്ക് പോകുകയായിരുന്നു കാർ. അപകടം ഉണ്ടായ ഉടനെ പ്രദേശത്തുള്ള നാട്ടുകാർ ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. ഇടിയുടെ അഘാതത്തിൽ ഇലക്ട്രിക് പോസ്റ്റ് മുറിഞ്ഞ് പോയിട്ടുണ്ട്.


