KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ പോലീസ് ബസ്സും കാറും കൂട്ടിയിടിച്ച് 13 പേർക്ക് പരിക്ക്.

കൊയിലാണ്ടിയിൽ പോലീസ് ബസ്സും കാറും കൂട്ടിയിടിച്ച് 13 പേർക്ക് പരിക്ക്. ഇന്ന് ഉച്ചകഴിഞ്ഞ് 4 മണിയോയടുത്താണ് മലപ്പുറം എ.ആർ. ക്യാമ്പിലെ KL O1 AY 2296 ബസ്സും, വടകര ഭാഗത്തേക്ക് പോകുന്ന KL 18 D 7711 ഇന്നോവ കാറും കൂട്ടിയിടിച്ചത്. ദേശീയപാതയിൽ കൊയിലാണ്ടി നന്തിലത്ത് G മാർട്ട് ഷോപ്പിന് മുന്നിൽവെച്ചായിരുന്നു അപകടം ഉണ്ടായത്.
ഇന്നോവയിൽ സഞ്ചരിച്ച യാത്രക്കാരായ തലശ്ശേരി പൊന്ന്യം സ്വദേശികളായ ഷിജോയി (30), സജിന (47), ബീന (49), ബേബി സവിഷ്ണ (7 മാസം), ശിവന്യ (9), ഷിനോജ്, പ്രകാശ്, മനോജ്  എന്നിർക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് MCHൽ പ്രവേശിപ്പിച്ചു. പോലീസ് ഡ്രൈവർ വിക്ടർ ആന്റണി, സി.പി.ഒ.മാരായ സുധീഷ്, പ്രജീഷ്‌, പ്രവീൺ, അക്ഷയ് എന്നിവർക്കും കാര്യമായ പരിക്കേറ്റിട്ടുണ്ട്.
വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ഇന്നോവ കാർ മററു വാഹനങ്ങളെ മറികടന്ന് എമിത വേഗത്തിൽ വന്നതാണ് അപകടത്തിനിടയാക്കിയത്. സംഭവിച്ചതാണ്.കാർ ഓടിച്ച ഷിറോജ് (28) തലശ്ശേരിയുടെ പരിക്ക് ഗുരുതരവും മറ്റുള്ളവർക്ക് നിസ്സാര പരിക്കുകളുമാണുള്ളത്. 7 മാസം പ്രായമുള്ള കുഞ്ഞിന് പരിക്കേറ്റിട്ടില്ല. ഈ കുഞ്ഞടക്കം കാറിൽ 10 പേർ ഉണ്ടായിരിന്നു.
Share news