കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സി.ഡി.എസ്. അധ്യക്ഷമാരും ഉപാധ്യക്ഷമാരും സത്യപ്രതിജ്ഞ ചെയ്തു

കൊയിലാണ്ടി: നഗരസഭയിൽ പുതുതായി തെരെഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ സി.ഡി.എസ്. അധ്യക്ഷമാരും ഉപാധ്യക്ഷമാരും മറ്റു അംഗങ്ങളും സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനം ഏറ്റെടുത്തു. നോർത്ത് സി.ഡി.എസ് അധ്യക്ഷയായി എം.പി. ഇന്ദുലേഖ, ഉപാധ്യക്ഷയായി വി. ആരിഫ, സൗത്ത് സി.ഡി.എസ്. അധ്യക്ഷയായി കെ.കെ. വിപിന, ഉപാധ്യക്ഷയായി പി.പി. സുധിന എന്നിവരാണ് സ്ഥാനം ഏറ്റെടുത്തത്. എ.ആർ.ഒ. ലസിത അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭ ഉപാധ്യക്ഷൻ കെ. സത്യൻ, കുടുംബശ്രീ മെമ്പർ സെക്രട്ടറി കെ. എം പ്രസാദ് എന്നിവർ സത്യപ്രതിജ്ഞ ചടങ്ങിന് നേതൃത്വം നൽകി.


സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ ഇ.കെ. അജിത്, സി. പ്രജില, നഗരസഭാംഗം വി.പി. ഇബ്രാഹിം കുട്ടി, ആസൂത്രണ കമ്മിറ്റി ഉപാധ്യക്ഷൻ എ. സുധാകരൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. രമേശൻ, യു.കെ. റീജ എന്നിവർ പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.


