KOYILANDY DIARY.COM

The Perfect News Portal

അയ്യപ്പൻവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടന്ന പാലക്കൊമ്പ് എഴുന്നള്ളിപ്പ് ക്ഷേത്രത്തിൽ എത്തിച്ചേർന്നു

കൊയിലാണ്ടി; കോതമംഗലം അയ്യപ്പക്ഷേത്രത്തിൽ അയ്യപ്പൻ വിളക്ക് മഹോത്സവം ഇന്ന് സമാപിക്കും. വ്യാഴാഴ്ചയായിരുന്നു ഉത്സവ്തതിന് തുടക്കമായത്. ഇന്ന് രാവിലെ ക്ഷേത്ര കലാലയം പുന്നശ്ശേരി അവതരിപ്പിക്കുന്ന ഓട്ടംതുള്ളൽ ഭക്ത്യാദരപൂർവ്വം നടന്നു, വൈകീട്ട് ഗജവീരൻ മംഗലാംകുന്ന് ശരൺ അയ്യപ്പൻ അണി ചേരുന്ന പ്രസിദ്ധമായ പാലക്കൊമ്പ് എഴുന്നള്ളിപ്പ് ക്ഷേത്രത്തിൽ എത്തിച്ചേർന്നു. കൊയിലാണ്ടി പട്ടണത്തിലൂടെ കടന്ന് മുത്താമ്പി റോഡ് മണമൽ വഴി നീങ്ങിയ വരവ് കാണാൻ നിരവധി ആളുകളാണ് റോഡിന് ഇരുവശവും ആവേശത്തോടെ കാത്തു നിന്നത്.

റോഡിൻ്റെ ഇരു ഭാഗത്തെ കച്ചവട സ്ഥാപനങ്ങളിലും വീടുകളും ജനങ്ങൾ മെഴുകുതിരി കത്തിച്ചും എഴുന്നള്ളിപ്പിൽ അണിനിരന്നവർക്ക് കുടിവെള്ളം നൽകിയും സ്വീകരിച്ചു. 8 മണിയോടുകൂട് പാലക്കൊമ്പ് എഴുന്നള്ളിപ്പ്ക്ഷേത്രത്തിൽ എത്തിച്ചേർന്നു. തടർന്ന് കരിമരുന്ന് പ്രയോഗവും കലാമണ്ഡലം ശിവദാസ് മാരാരുടെ തായമ്പക, അയ്യപ്പൻ പാട്ട്, എഴുന്നള്ളിപ്പ്, കനലാട്ടം എന്നിവ നടക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *