ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൊയിലാണ്ടി: ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെരുവെട്ടുർ (നാസ്)രണ്ടാംകോട് താഴെ അനസ്സ് (24) ആണ് മരിച്ചത്. മുസ്തഫയുടെയും ഹൈറുന്നീസയുടെയും മകനാണ്. കഴിഞ്ഞ ദിവസം രാത്രികൊയിലാണ്ടി പഴയ ആർ.ടി.ഒ ഓഫീസിനു സമീപം വെച്ച് ബൈക്കും കാറും കൂട്ടിയിടിക്കുകയായിരുന്നു. കൊയിലാണ്ടി പോലീസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. സഹോദരങ്ങൾ: അഷറഫ്, ആസിഫ്, അഫ്വാൻ.

