ബാലുശ്ശേരി : സംസ്ഥാനത്തിന് ലഭിക്കുന്ന എയിംസ് കിനാലൂരിൽ അനുവദിക്കണമെന്ന് മലബാർ ഡെവലപ്പ്മെൻറ് ഫോറം നിയോജക മണ്ഡലം ചാപ്റ്റർ ആവശ്യപ്പെട്ടു. പ്രവർത്തകയോഗം രക്ഷാധികാരി ജോയി കുര്യൻ കൂരാച്ചുണ്ട് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ബിജി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. അബ്ദുറഹിമാൻ എടക്കുനി, ഭരതൻ പുത്തൂർവട്ടം, കെ. സന്തോഷ് കുമാർ, രാജു തലയാട്, ജലീൽ കുന്നുംപുറത്ത്, സിന്ധുലേഖ. എ.പി., സാജിത് വട്ടോളി എന്നിവർ സംസാരിച്ചു.
