ന്യൂഡൽഹി: കോഴിക്കോടു നിന്നു പാലക്കാട് വഴി കോയമ്പത്തൂരിന് പുതിയ ഗ്രീൻ ഫീൽഡ് പാത സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയിൽ നിന്ന് ഉറപ്പ് ലഭിച്ചതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചു. സംസ്ഥാന സർക്കാരിൽ നിന്ന് പദ്ധതി നിർദേശം ലഭിച്ചാലുടൻ ഇക്കാര്യത്തിൽ അനുകൂല തീരുമാനം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടാകും. കൂടാതെ വനഭൂമി ഏറ്റെടുക്കാതെ മൈസൂരിനെയും കോഴിക്കോടിനെയും ബന്ധിപ്പിക്കുന്ന ബദൽ പാതക്കും കേന്ദ്രം സന്നദ്ധത അറിയിച്ചിട്ടുണ്ട്. നിലവിൽ പ്രവർത്തി നടക്കുന്ന കന്യാകുമാരി മുംബൈ ദേശീയ പാതയുടെ പണി വേഗത്തിലാക്കാനും കേന്ദ്രമന്ത്രി നിർദേശം നൽകിയെന്ന് വി.മുരളീധരൻ പറഞ്ഞു. തലശ്ശേരി – മാഹി – വടകര ബൈപാസുകളുടെയും കോഴിക്കോട് ബൈപാസിന്റെയും പണി വേഗത്തിലാക്കുന്നതിനും നടപടി സ്വീകരിക്കും . മലബാർ ചേംമ്പർ ഓഫ് കോമേഴ്സ് ഭാരവാഹികളോടൊപ്പം നിതിൻ ഗഡ്കരിയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വി. മുരളീധരൻ. ചേംമ്പർ ഓഫ് കോമേഴ്സ് പ്രസിഡന്റ് ഹസീ
