കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ മദ്യക്കട തുടങ്ങാനുള്ള തീരുമാനത്തിനെതിരെ മദ്യനിരോധന സമിതി

കൊയിലാണ്ടി. മദ്യവ്യാപനം പോലുള്ള വിഷയങ്ങളിൽ വർദ്ധിച്ചു വരുന്ന ജനരോഷം പാർടി പ്രവർത്തകർ സർക്കാരിനെ അറിയിക്കണമെന്ന് ഡോ. ആർസു ആവശ്യപ്പെട്ടു. കെ.എസ്.ആർ ടി സി. ഡിപ്പോകളിൽ മദ്യക്കട തുടങ്ങാനുള്ള തീരുമാനത്തെ എതിർക്കാൻ ചേർന്ന കോഴിക്കോട് ജില്ലാ മദ്യനിരോധന സമിതി ഓൺലൈൻ യോഗത്തിൽ സമാപന പ്രസംഗം നടത്തുകയായിരുന്നു അദ്ധേഹം. ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു.

എല്ലാ താലൂക്ക് ആസ്ഥാനങ്ങളിലെയും സർക്കാർ ബസ്സ് ഡിപ്പോകളിളും ഈ ആഴ്ച പ്രതിഷേധിക്കും. യു രാമചന്ദ്രൻ, ടി.കെ.എ. അസീസ്, വെളിപാലത്ത് ബാലൻ, അയൂബ് പരപ്പൻ പൊയിൽ. ബഷീർ പത്താൻ, വി.കെ. ദാമോദരൻ, ഇയ്യച്ചേരി പദ്മിനി, യൂനസ് ഹാജി. ബഷീർ കുറ്റ്യാടി, വേലായുധൻ കീഴരിയൂർ. ടി.കെ. കണ്ണൻ, പപ്പൻ കന്നാട്ടി എന്നിവർ സംസാരിച്ചു.


