SSLC പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ കേരള വിദ്യാർത്ഥി ജനത അനുമോദിച്ചു

കോഴിക്കോട്: എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ കേരള വിദ്യാർത്ഥി ജനതാ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഹരിദേവ് എസ് വി അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി അരുൺ നമ്പിയാട്ടിൽ സ്വാഗതം പറഞ്ഞു. ജനതാദൾ എസ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് കെ ലോഹ്യ, ജില്ലാ സെക്രട്ടറി റഷീദ് മുയിപ്പോത്ത്, സംസ്ഥാന സമിതി അംഗം പി കെ കബീർ സലാല, കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡണ്ട് സുരേഷ് മേലേ പുറത്ത്, മണ്ഡലം സെക്രട്ടറി ദേവരാജ് തിക്കോടി, ബാലുശ്ശേരി നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ടി കെ കരുണാകരൻ എന്നിവർ പങ്കെടുത്തു.

