കാറിൽ കടത്തുകയായിരുന്ന 50 കുപ്പി മാഹി മദ്യം കൊയിലാണ്ടി പോലീസ് പിടികൂടി

കൊയിലാണ്ടി: കാറിൽ നിന്നും 50 കുപ്പി മാഹി വിദേശ മദ്യം പോലീസ് പിടികൂടി. മാഹിയിൽ നിന്നും പെരിന്തൽമണ്ണയിലേക്ക് പോവുകയായിരുന്നു കാറിൽനിന്ന് ഇന്നലെ വൈകീട്ട് കൊല്ലം ടൗണിൽ കൊയിലാണ്ടി സി.ഐ. എൻ. സുനിൽകുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് KL 55 ഡബ്ല്യൂ 11 18 നമ്പർ കാറിൽ നിന്ന് മദ്യം പിടികൂടിയത്. ഇത് സംബന്ധിച്ച് പെരിന്തൽമണ്ണ വലിയങ്ങാടി കീഴ്പ്പാട്ട് ജുനൈദിനെ (29) പോലീസ് അറസ്റ്റ് ചെയ്തു. ഹോംഗാർഡ് പ്രകാശൻ, സി.പി.ഒ ഡ്രൈവർ ഒ.കെ. സുരേഷ്, സി.പി.ഒ. ശരത് തുടങ്ങിയവരും വാഹന പരിശോധനയ്ക്ക് നേതൃത്വം നൽകി.

