കെ. ചന്ദ്രശേഖരനെ അനുസ്മരിച്ചു

കോഴിക്കോട്: പ്രമുഖ സോഷ്യലിസ്റ്റും, കേരളത്തിലെ പ്രഗത്ഭനായ നിയമ, വിദ്യാഭ്യാസ, റവന്യൂ വകുപ്പ് മന്ത്രിയും ജനത പ്രസ്ഥാനത്തിൻ്റെ മുന്നണി പോരാളിയും ആയിരുന്ന കെ. ചന്ദ്രശേഖരനെ കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ലാ കമ്മിറ്റി അനുസ്മരിച്ചു. കേരള വിദ്യാർത്ഥി ജനത ജില്ലാ പ്രസിഡെണ്ട് എസ് വി ഹരിദേവ്, ജില്ലാ സെക്രട്ടറി അരുൺ നമ്പിയാട്ടിൽ, ലിജിൻ രാജ്, അഭിത്യ കെ, അൻഷിത്ത്, അക്ഷയ് എസ് തുടങ്ങിയവർ സംസാരിച്ചു.

