ചേളന്നൂര്‍: രോഗം മാത്രമായിരുന്നേല്‍ എങ്ങനെയെങ്കിലും നോക്കാമായിരുന്നു. മോനും ഭര്‍ത്താവിനും രണ്ടു പേര്‍ക്കും ഒരേ രോഗമല്ലേ. പണവും കൈയിലില്ല, എല്ലാ സമയവും ഒപ്പം വേണ്ടതിനാല്‍ േജാലിക്കുപോകാനും കഴിയുന്നില്ല…” ദാരിദ്ര്യവും രോഗവും ഒരുമിച്ചെത്തിയതോടെ വേദനതിന്നു കിടക്കുന്ന രോഗികളായ ഭര്‍ത്താവിനെയും മകനെയും പരിചരിച്ച് തളരുകയാണ് ചേളന്നൂര്‍ ചീപ്പാച്ചിക്കുഴി അനിഷ.
35 വയസ്സുള്ള ഭര്‍ത്താവ് ശ്യാം ബാബു പത്തുവര്‍ഷത്തോളമായി വൃക്കരോഗ ബാധിതനാണ്. ആറു മാസത്തോളമായി ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസ് ചെയ്യുന്നു. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന മകന് ആദിദേവിനും വൃക്കരോഗമാണ്. വൃക്കമാറ്റിവെക്കല്‍ മാത്രമാണ് ശ്യാം ബാബുവിെന്റ രോഗനിവാരണത്തിനുള്ള പരിഹാരം. ആദിദേവിന് എട്ടാം മാസത്തില്‍ തന്നെ വൃക്കയില്‍ മുഴകള്‍ രൂപപ്പെട്ടു തുടങ്ങിയതാണ്. വിവാഹം കഴിഞ്ഞ ആദ്യവര്‍ഷത്തില്‍ തന്നെ ശ്യാം ബാബുവിന് രോഗലക്ഷണങ്ങള്തുടങ്ങിയതിനാല് അന്നു തുടങ്ങിയതാണ് അനിഷയുടെ രോഗവുമായി മല്ലിടല്‍. ഇരുവര്‍ക്കും മുടങ്ങാതുള്ള ചികിത്സക്കായി അനിഷക്ക് ജീവിതംതന്നെ നഷ്ടമായി. കുടുംബശ്രീയില്‍നിന്ന് വായ്പയെടുത്തും മറ്റുമാണ് കട്ടവെച്ചുയര്ത്തിയ ചുവരുകള്‍ക്ക് അടുത്തിടെ പ്ലാസ്റ്റിക് മേല്‍ക്കൂര തീര്‍ത്തത്. ചോര്‍ച്ചയില്‍ നനയാതെ കിടക്കാമെന്നതാണ് ആശ്വാസം. മരുന്നും ഭക്ഷണവും ഈ കുടുംബത്തിെന്റ പ്രധാന വെല്ലുവിളിയാണ്.

ഭര്‍ത്താവിെന്റ ജീവന് നിലനിര്‍ത്താന്‍ നാല്പതു ലക്ഷത്തോളം രൂപവേണം. രോഗത്തിെന്റ പിടിയിലായതോടെ പെയിന്റിങ് ഒഴിവാക്കി സെക്യൂരിറ്റി ജോലി ചെയ്യുകയായിരുന്നു ബാബു. േജാലി ചെയ്ത് കടം വീട്ടാമെന്ന ധാരണയില്‍ അനിഷ കിട്ടാവുന്നിടത്തോളം കടം വാങ്ങി. ഇരുവര്‍ക്കും രോഗം മൂര്‍ച്ഛിച്ചതോടെ സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കും യഥാവിധം പോകാന്‍ പറ്റാതായതോടെ ബാങ്കിലെ കടം ഉയര്‍ന്നു. ഭര്ത്താവിെന്യും മകെന്റയും കാര്യങ്ങളും വീട്ടുകാര്യങ്ങളും എല്ലാം തീരുമ്ബോഴേക്കും മിക്കവാറും ദിവസവും അവധിയെടുക്കേണ്ടിവരും. ബാബുവിെന്റ പിതാവ് സുരേഷ് ബാബു വൃക്കരോഗം ബാധിച്ചായിരുന്നു മരിച്ചത്. വൃക്ക മാറ്റിവെക്കലിന് 40 ലക്ഷത്തോളം രൂപ ചെലവു വരും.

ഡയാലിസിസിന് പോവാന്‍ ഓട്ടോ കൂലി കൊടുക്കാന്‍പോലും ബുദ്ധിമുട്ടുകയാണ് ഈ കുടുംബം. വീടിനുള്ള ധനസഹായവും കടലാസിലാണ്. ഫോണ്‍: 9497537751. ചേളന്നൂര്‍ കനറാ ബാങ്കില്‍ ബാബു ചികിത്സ സഹായ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. Ac : 1909101032398 IFSC : CNRB0001909.

