ഹരികൃഷ്ണന് കൊയിലാണ്ടി പോലീസിൻ്റെ ആദരം
കൊയിലാണ്ടി: കുറുവങ്ങാട് കിണറിൽ വീണ യുവതിയെ രക്ഷപ്പെടുത്തിയ യുവാവിന് കൊയിലാണ്ടി പോലീസിൻ്റെ ആദരം. കഴിഞ്ഞ ദിവസം ഉച്ചയോടെ സ്വന്തം വീട്ടു കിണറ്റിൽ വീണ ഭർതൃമതിയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതിയെയാണ് കുറുവങ്ങാട് കുന്നപ്പനാരി താഴെ കുനിയിൽ ഹരിദാസൻ്റെയും റീനയുടെയും മകനായ ഹരികൃഷ്ണൻ കെ.കെ. അതിസാഹസികമായി രക്ഷപ്പെടുത്തിയത്. പൊയിൽക്കാവ് ഹൈസ്കൂളിലെ എസ്.പി.സി. സീനിയർ കേഡറ്റ് കൂടിയായ ഹരികൃഷ്ണനെ ആദരിക്കുന്ന ചടങ്ങിൽ കൊയിലാണ്ടി പോലീസ് സർക്കിൾ ഇൻസ്പക്ടർ എൻ. സുനിൽ കുമാർ, എസ്.ഐ. ശ്രീജേഷ്, ബാബു, പി. ആർ. ഒ. മുനീർ എന്നിവർ സംസാരിച്ചു. ടി. സി. സുലൈമാൻ, എ.എസ്.ഐ. ശിവദാസൻ, സി.പി.ഒ. അഭിജിത്ത്, സുരേഷ്, ശ്രീലത എന്നിവർ സംസാരിച്ചു.

