സുരക്ഷ വിയ്യൂർ – കക്കുളം നടേരി പുഴ തോട് ശുചീകരിച്ചു
കൊയിലാണ്ടി: സുരക്ഷ വിയ്യൂരിന്റെ നേതൃത്വത്തിൽ വർഷങ്ങൾ ആയി പ്ലാസ്റ്റിക് മാലിന്യങ്ങളാൽ നിറഞ്ഞ് നീരൊഴുക്ക് നഷ്ടപെട്ട് വിയ്യൂരിലെയും പരിസര പ്രദേശങ്ങളിലും വെള്ളകെട്ടിനു കാരണമായിരുന്ന കക്കുളം നടേരി പുഴയുടെ തോട് ശുചീകരിച്ചു. പ്ലാസ്റ്റിക്ക് കുപ്പികളുടെ വൻ ശേഖരമാണ് ഇവിടെ നിന്ന് കണ്ടെടുത്തത്. പ്രവർത്തിയുടെ ഉത്ഘാടനം കൊയിലാണ്ടി നഗരസഭ ചെയർ പേഴ്സൺ കെ.പി. സുധ നിർവഹിച്ചു. വാർഡ് കൗൺസിലർ ലിൻസി മരക്കാട്ടുപുറത്ത്. തെക്കേട്ടിൽ ധർമ്മൻ, വി.കെ. ജിമ്നേഷ്, ടി. രാഗേഷ്, വി.കെ. ശശി, ടി.പി. ബാബുരാജ്, വിജീഷ് വിയ്യൂർ, എം.കെ. അഖിൽ, സുധീഷ് ശിവദം, വി.കെ. ഉണ്ണി എന്നിവരുo സുരക്ഷയിലെ മറ്റ് വളണ്ടിയർമാരും നേതൃത്വം നൽകി.

