സോജാ രാജകുമാരി കഥാസമാഹാരം പുസ്തക പ്രകാശനം

ചേമഞ്ചേരി: ഡോ അബൂബക്കർ കാപ്പാടിന്റെ സോജാ രാജകുമാരി എന്ന കഥാസമാഹാരം പുസ്തക പ്രകാശനം പൂക്കാട് എഫ് എഫ് ഹാളിൽ പ്രശസ്ത സാഹിത്യകാരൻ കെ പി രാമനുണ്ണി കഥാകൃത്തിന്റെ കൊച്ചുമക്കൾക്ക് നൽകി പ്രകാശനം ചെയ്തു എ പി കുഞ്ഞാമു അധ്യക്ഷനായി, ഡോ സോമൻ കടലൂർ പുസ്തക പരിചയം നടത്തി കന്മന ശ്രീധരൻ മുഖ്യഭാഷണം നടത്തി, യു കെ രാഘവൻ, എൻ കെ ഹമീദ് ഹാറൂൺ അൽഉസ്മാൻ .എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു എം കൃഷ്ണൻ സ്വാഗതവും ഡോ അബൂബക്കർ കാപ്പാട് മറുമൊഴിയും രേഖപ്പെടുത്തി.

