സാന്ത്വനം പാലീയേറ്റീവ് കെയർ കൂട്ടിനായ് പദ്ധതിയുടെ ഭാഗമായി പേന കൗണ്ടർ ആരംഭിച്ചു

കൊയിലാണ്ടി: നഗരസഭ താലൂക്ക് ആശുപത്രിയിൽ സാന്ത്വനം പാലീയേറ്റീവ് കെയർ കൂട്ടിനായ് പദ്ധതിയുടെ ഭാഗമായി പേന കൗണ്ടർ ആരംഭിച്ചു. കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ്. വിദ്യാർത്ഥികൾ നിർമ്മിച്ചു നൽകിയ പേപ്പർ പേനയാണ് കൗണ്ടറിൽ പ്രദർശനത്തിനും വിൽപ്പനയ്ക്കുമായി വെച്ചിരിക്കുന്നത്.
ആശുപത്രിയിൽ എത്തുന്നവർ പേന വാങ്ങുന്നതിലൂടെ ലഭിക്കുന്ന പണം സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും. താലൂക്ക് ആശുപത്രിയിൽ വെച്ച് നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ അഡ്വ: കെ സത്യൻ ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് ഡോ : പി.പ്രതിഭ. വാർഡ് കൗൺസിലർ സി.കെ. സലീന, ഡോ: സുഘോഷ്, ഡോ: സന്ധ്യ കുറുപ്പ്, നഴ്സിംഗ് സൂപ്രണ്ട്, വിജയലക്ഷ്മി, ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ സി.കെ. സുരേഷ് ബാബു, പാലിയേറ്റീവ് വളണ്ടിയർമാരായ വിപിൻ ആനന്ദ്, നൗഷിത, സമീറ, സബിത എന്നിവർ സന്നിഹിതരായിരുന്നു.
