വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റിൻ്റെ നവീകരിച്ച ഓഫീസ് ഉൽഘാടനം ചെയ്തു

കൊയിലാണ്ടി: വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റിൻ്റെ നവീകരിച്ച ഓഫീസ് സംസ്ഥാന പ്രസിഡണ്ട് ടി. നസിറുദ്ദീൻ ഉൽഘാടനം ചെയ്തു. കെ.പി. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. കെ.എം.രാജീവൻ നസിറുദീനെ പൊന്നാടയണിയിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി, കെ. സേതുമാധവൻ, പി. അബ്ദുൾ അസീസ്, കെ. എം. രാജീവൻ, കൗൺസിലർ വി.പി. ഇബ്രാഹിംകുട്ടി, ടി.പി. ഇസ്മായിൽ, സിമൻ്റ് ഡീലേർസ് അസോസിയേഷൻ പ്രസിഡണ്ട് സക്കീർ ഹുസൈൻ, വനിതാ വിംഗ് സംസ്ഥാന പ്രസിഡണ്ട് സൗമിനി മോഹൻദാസ്, ഷീബാ ശിവാനന്ദൻ, കൗൺസിലർമാരായ ജിഷ, സുമതി, ഷംസുദീൻ എന്നിവർ സംസാരിച്ചു.


