KOYILANDY DIARY

The Perfect News Portal

വിവാഹ വാർഷിക ദിനത്തിൽ

കൊയിലാണ്ടി: വിവാഹ വാർഷിക ദിനത്തിൽ ദമ്പതികൾ തെരുവോരത്ത് അന്നദാനവും, പാലിയേറ്റീവ് നിധിയിലേക്ക് ധനസഹായവും നൽകി. കൊല്ലം തൈക്കണ്ടി രാമദാസൻ്റെയും ഷീലയുടെയും ഇതുപത്തി ഒൻപതാമത് വിവാഹ വാർഷികത്തിലാണ് തെരുവോരത്ത് അന്നദാനവും പാലിയേറ്റിവ് നിധിയിലേക്ക്  ധനസഹായവും നൽകിയത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും, തെരുവോരത്ത് ഒറ്റപ്പെട്ടു കഴിയുന്നവർക്കും, കൊറോണ രോഗം ബാധിച്ച് ഭക്ഷണം പാചകം ചെയ്യാൻ കഴിയാത്ത വീടുകളിലുമാണ് ഈ പദ്ധതിയിലൂടെ അന്നദാനം ചെയ്യുന്നത്.

തെരുവോര അന്നദാനം, ആശുപത്രി കഞ്ഞി വിതരണം, പാലിയേറ്റീവ് കെയർ, മൊബൈൽ ചൂള, സേവാ മെഡിസിൻസ് കൊയിലാണ്ടി, ബാലുശ്ശേരി എന്നിവിടങ്ങളിൽ ജൻ ഔഷധി മെഡിക്കൽ സ്റ്റോർ, ആംബുലൻസ് സർവ്വീസ്, ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ എന്നീ പ്രൊജക്ടുകൾക്ക് പുറമെ വിദ്യാഭ്യാസ മേഖലയിൽ നിർധന കുടുംബത്തിന് പഠന സഹായം നൽകൽ, വീടുവെച്ചു നൽകൽ, പരിസ്ഥിതി സംരക്ഷണം, രക്തദാനം, ഭക്ഷണക്കിറ്റ് വിതരണം എന്നീ പ്രവർത്തനങ്ങളും സേവാഭാരതിയുടെ കീഴിൽ നടന്നു വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *