KOYILANDY DIARY

The Perfect News Portal

വില്പനയില്‍ മുന്നേറി ബ്രെസ

വില്പനയില്‍ മറ്റ് എസ്യുവി, എംപിവി വാഹനങ്ങളെ പിന്‍തള്ളി ഓന്നാമതെത്തിയിരിക്കുകയാണ് മാരുതി സുസുക്കി കോംപാക്‌ട് എസ്യുവി വിറ്റാര ബ്രെസ. 2016 മാര്‍ച്ചില്‍ വിപണിപിടിച്ച വിറ്റാരയ്ക്ക് ഇതുവരെയായി നല്ല സ്വീകാര്യത തന്നെയാണ് ലഭ്യമായിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ബുക്കിംഗ് കഴിഞ്ഞ് വിറ്റാരയ്ക്കുള്ള വെയിറ്റിംഗ് പിരീഡും ക്രമാധീതമായി വര്‍ധിച്ചിച്ചിരിക്കുന്നു.

വിപണിയിലെത്തിയതു മുതല്‍ വിറ്റാരയുടെ 50,000ത്തോളം യൂണിറ്റുകള്‍ വിറ്റഴിച്ച മാരുതിക്ക് വെയ്റ്റിംഗ് പിരീഡിപ്പോള്‍ വീണ്ടും ദീര്‍ഘിപ്പിക്കേണ്ടതായി വന്നിരിക്കുകയാണ്. ഏതാണ്ട് ഏഴുമാസത്തെ കാത്തിരിപ്പ് വേണ്ടിവരുമെന്നാണ് കമ്ബനി നല്‍കുന്ന സൂചന.

വില്പനയില്‍ മുന്നേറി ബ്രെസ; വെയിറ്റിംഗ് പിരീഡ് 7 മാസം!!

Advertisements
ഇതുവരെയായി ഒരുലക്ഷത്തിലധികം ബുക്കിംഗുകളാണ് വിറ്റാരയെ തേടിയെത്തിയിരിക്കുന്നത്. അതില്‍ അമ്ബതിനായിരത്തോളം യൂണിറ്റുകളും വിറ്റഴിക്കപ്പെട്ടിരിക്കുന്നു.

 

വര്‍ധിച്ചുവരുന്ന ഡിമാന്റുകള്‍ കണക്കിലെടുത്ത് വിറ്റാരയുടെ പ്രൊഡക്ഷന്‍ നിരക്ക് ഒരു മാസം 10,000എന്ന നിരക്കില്‍ ജൂലൈതൊട്ടു തന്നെ ഉയര്‍ത്തിയിരുന്നു. എന്നിരുന്നാലും ഏഴുമാസത്തെ കാത്തിരിപ്പോള്‍ ആവശ്യമായി വന്നിരിക്കുകയാണ്.

!

വിപണിയില്‍ വിറ്റാരയ്ക്കുള്ള ജനപിന്തുണ തന്നെയാണ് വെയിറ്റിംഗ് പീരീഡും വര്‍ധിക്കാനുള്ള ഒരു പ്രധാന കാരണമായി തീര്‍ന്നിരിക്കുന്നത്.

 

88.5ബിഎച്ച്‌പിയും 200എന്‍എം ടോര്‍ക്കുമുള്ള 1,248സിസി ഡീസല്‍ എന്‍ജിനാണ് വിറ്റാരയ്ക്ക് കരുത്തേകുന്നത്.

 

5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ എന്‍ജിനിന് ലിറ്ററിന് 24.3കിലോമീറ്റര്‍ മൈലേജ് നല്‍കാനുള്ള പ്രാപ്തിയുമുണ്ട്.

 

എല്‍ഡിഐ, എല്‍ഡിഐ(ഒ), വിഡിഐ, വിഡിഐ(ഒ), സെഡ്‌ഐ, സെഡ്‌ഐപ്ലസ്, സെഡ്‌ഐ ഡ്യുവല്‍ ടോണ്‍ എന്നീ വേരിയന്റുകളില്‍ വ്യത്യസ്ത ആറു നിറങ്ങളിലാണ് വിറ്റാര ലഭ്യമായിട്ടുള്ളത്.

 

ടേണ്‍ ഇന്റിക്കേറ്ററുള്ള ഇലക്‌ട്രിക്കലി ഫോള്‍ഡബിള്‍ ഒവിആര്‍എം,റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ, സ്മാര്‍ട് പ്ലെ ഇന്‍ഫോടെയിന്മെന്റ് സിസ്റ്റം, കൂള്‍ഡ് ഗോള്‍വ് ബോക്സ്, ക്രൂയിസ് കണ്‍ട്രോള്‍, പ്രോജക്ടര്‍ ഹെഡാലാമ്ബ്, ഇന്‍-ബില്‍റ്റ് നാവിഗേഷന്‍ എന്നിവയാണ് വിറ്റാരയുടെ സവിശേഷതകള്‍.

 

രണ്ട് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി എന്നീ സുരക്ഷാ ഫീച്ചറുകളാണ് വിറ്റാരയില്‍ ഉള്‍ക്കൊണ്ടിരിക്കുന്നത്.

 

ഇതിനുമുന്‍പെ മാരുതി വിറ്റാരയുടെ പെട്രോള്‍ പതിപ്പിനെ കൂടി അവതരിപ്പിക്കുന്നു എന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ഡീസല്‍ പതിപ്പുകളുടെ വര്‍ധിച്ചുവരുന്ന ഡിമാന്റുകള്‍ മാനിച്ച്‌ ഈ തീരുമാനം വൈകാനുള്ള സാധ്യതയാണുള്ളത്.

 

Leave a Reply

Your email address will not be published. Required fields are marked *