KOYILANDY DIARY

The Perfect News Portal

സ്ലിപ്പര്‍ ക്ലച്ചുമായി ബജാജിന്റെ പുത്തന്‍ 400സിസി സ്പോര്‍ട്സ് ബൈക്ക്

ഇന്ത്യന്‍ സ്പോര്‍ട്സ് ബൈക്ക് സെഗ്മെന്റിലേക്ക് പുതിയ പള്‍സര്‍ വിഎസ്400 മോഡലുമായി ബജാജെത്തുന്നു. ദീപാവലിയോടനുബന്ധിച്ചായിരിക്കും സ്ലിപ്പര്‍ ക്ലച്ച്‌ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ മോഡലിന്റെ അവതരണം.

കെടിഎം ഡ്യൂക്ക് 390, കെടിഎം ആര്‍സി390 മോഡലുകളില്‍ ഇതിനകം തന്നെ സ്ലിപ്പര്‍ ക്ലച്ച്‌ ലഭ്യമാക്കിയിട്ടുണ്ട് എന്നതുകൊണ്ടും കെടിഎംമായുള്ള പങ്കാളിത്തതിലുമാണ് പള്‍സര്‍ വിഎസ് 44 സ്പോര്‍ട്സ് ബൈക്കിലും സ്ലിപ്പര്‍ ക്ലച്ച്‌ ഉള്‍പ്പെടുത്തത്.

സ്ലിപ്പര്‍ ക്ലച്ചുമായി ബജാജിന്റെ പുത്തന്‍ 400സിസി സ്പോര്‍ട്സ് ബൈക്ക്

Advertisements

കെടിഎംമിന്റെ എന്‍ജിനുള്‍പ്പടെയുള്ള പല ഫീച്ചറുകളും ഉള്‍ക്കൊണ്ടാണ് ബജാജ് പുതിയ പള്‍സറിന്റെ നിര്‍മാണം നടത്തിയിട്ടുള്ളത്.

 

സാധാരണയായി ഗിയര്‍ മാറ്റുമ്ബോള്‍ സ്പീഡ് കുറയുമല്ലോ എന്നാല്‍ അതില്ലാതിരിക്കാനാണ് സ്ലിപ്പര്‍ ക്ലച്ച്‌ പ്രത്യേകിച്ചും പെര്‍ഫോമന്‍സ് ബൈക്കുകളില്‍ ഉപയോഗിക്കുന്നത്.

 

കൂടിയ ഡിസ്പ്ലെയിസ്മെന്റുള്ള നാല് സ്ട്രോക്ക് എന്‍ജിനുള്ള ബൈക്കുകളിലാണ് സാധാരണയായി സ്ലിപ്പര്‍ ക്ലച്ച്‌ ഉപയോഗിക്കാറ്. നിലവിലുള്ള ക്ലച്ചിനൊപ്പം ഉപയോഗിക്കുന്ന ഈ സംവിധാനം എന്‍ജിന്‍ ബ്രേക്കിംഗ് മുലമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്നു.

 

പെട്ടെന്ന് വളവുകള്‍ വരുമ്ബോള്‍ ബൈക്കിന്റെ നിയന്ത്രണം ഉറപ്പുവരുത്തുവാന്‍ ഗിയര്‍ ഡൗണ്‍ ചെയ്യുമ്ബോള്‍ സ്ലിപ്പര്‍ ക്ലച്ചെന്ന സംവിധാനം ക്ലച്ച്‌ പ്ലേറ്റുകളുടെ പിടുത്തം അയക്കുകയും തന്മൂലം ഉയര്‍ന്ന ടോക്ക് വീലുകളിലെത്തുന്നത് തടയുകയും ചെയ്യും. ഇതാകട്ടെ ബൈക്കിന്റെ മെച്ചപ്പെട്ട നിയന്ത്രണം ഉറപ്പുവരുത്തുന്നു.

 

പള്‍സര്‍ ബ്രാന്റിലായിരിക്കില്ല ഈ പുതിയ ബൈക്ക് വില്പനയ്ക്കെത്തുകയെന്നും പുതിയൊരു സബ്-ബ്രാന്റ് ഇതിനായി രുപപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

 

ബജാജിന്റെ ഡിടിഎസ്-ഐ സാങ്കേതികതയില്‍ കെടിഎം ഡ്യൂക്ക് 390ന്റെ 373.27സിസി സിങ്കള്‍ സിലിണ്ടര്‍ എന്‍ജിന്‍ കടമെടുത്താണ് പുതിയ വിഎസ് 400 ന് കരുത്തേകുന്നത്.

 

ബജാജ് ഈ 34 ബിഎച്ച്‌പിയുള്ള എന്‍ജിനില്‍ 6 സ്പീഡ് ഗിയര്‍ബോക്സാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

 

എന്‍ജിന്‍ കൂടാതെ മറ്റ് പുതിയ ഫീച്ചറുകളുടെ നീണ്ടനിര തന്നെയൊരുക്കിയിട്ടുണ്ട് ഈ പുത്തന്‍ ബൈക്കില്‍. ഡ്യുവല്‍ ചാനല്‍ എബിഎസ്, ഫ്രണ്ട്-റിയര്‍ ഡിസ്ക് ബ്രേക്കുകള്‍, ബ്ലാക്ക് അലോയ് വീലുകള്‍, വണ്ണംകൂടിയ എക്സോസ്റ്റ്, ഡ്യുവല്‍ ഡിജിറ്റല്‍ ക്ലസ്റ്റര്‍ ഡിസ്പ്ലെ, ഡെ ടൈം റണ്ണിംഗ് ലാമ്ബ് എന്നിവയാണ് ആ സവിശേഷതകള്‍.

 

ഓക്ടോബര്‍ അവസാനം ദീപാവലിയോടനുബന്ധിച്ചായിരിക്കും ബജാജ് ഈ ബൈക്കിനെ വിപണിയിലെത്തിക്കുക.

 

എബിഎസ് ഉള്‍പ്പെടുത്തിയും ഇല്ലാതെയും 1.7ലക്ഷം എക്സ്ഷോറും വിലയ്ക്കായിരിക്കും പുതിയ ബജാജ് വിഎസ്400 എത്തിച്ചേരുക.

Leave a Reply

Your email address will not be published. Required fields are marked *