വിയ്യൂർ വായനശാല കെട്ടിടം ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചു വരുന്നതും പലരെയും സമൂഹത്തിൻ്റെ ഉന്നതിയിലേക്ക് കൈപിടിച്ചുയർത്തിയതുമായ വിയ്യൂര്‍ വായനശാലയുടെ നവീകരിച്ച കെട്ടിടവും, ഇ.എം.എസ് സ്മാരക ഓഡിറ്റോറിയവും ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. എം.എല്‍.എയുടെ ആസ്ഥിവികസന ഫണ്ടില്‍ നവീകരിച്ച കെട്ടിടം കെ. ദാസന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്പേഴ്സന് കെ.പി. സുധ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സാഹിത്യകാരന് വി.ആര്. സുധീഷ് മുഖ്യാതിഥിയായിരുന്നു.

നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി, കൌൺസിലർമാരായ രമേശന് വലിയാട്ടില്‍, ലിന്‍സി മരക്കാട്ടുപുറത്ത്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി.വേണു, മോഹനന് നടുവത്തൂര്‍, മുനിസിപ്പല്‍ എഞ്ചിനീയര്‍ സി. ചന്ദ്രന്, വായനശാല സെക്രട്ടറി ടി. അജിത്ത്, പ്രസിഡന്റ് ടി. പ്രസന്ന, സി.ബാലന് നായര്‍, എന്‍.കെ. ഭാസ്കരന്, പി.കെ. വിശ്വനാഥന്, സുനില്‍ വിയ്യൂര്‍, ഗംഗാധരന്, ടി. ധര്മ്മന് എന്നിവര്‍ സംസാരിച്ചു.





