KOYILANDY DIARY.COM

The Perfect News Portal

വാഹനീയം -2022

കോഴിക്കോട് ജില്ലയിലെ മോട്ടോർ വാഹന വകുപ്പിലെ വിവിധ സേവനങ്ങൾ സംബന്ധിച്ച് പൊതുജനങ്ങളുടെ പരാതികൾ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നേരിട്ട് കേട്ട് പരിഹാരമുണ്ടാക്കുന്നു. വാഹനീയം -2022 എന്നപേരിൽ നടത്തുന്ന പരാതി പരിഹാര അദാലത്ത് 21.05.2022 തിയ്യതി രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ കോഴിക്കോട് വെച്ച് നടക്കും.

ദീർഘ കാലമായി തീർപ്പാകാതെ കിടക്കുന്ന ചെക്ക് റിപ്പോർട്ടുകൾ അപേക്ഷകൾ ഉപയോഗശൂന്യമായ വാഹനങ്ങളുടെ ആർ സി ക്യാൻസലേഷൻ , ഡ്രൈവിംഗ് ലൈസൻസിന്മേൽ അയോഗ്യത കൽപ്പിക്കപ്പെട്ട കേസുകൾ നികുതി സംബന്ധമായ വിഷയങ്ങൾ മുതലായവയെല്ലാം അദാലത്തിൽ പരിഗണിക്കുന്നതാണ് .

കൂടാതെ ഉടമസ്ഥൻ കൈപറ്റാതെ ഓഫീസിൽ മടങ്ങിവന്നു ആർ സി ലൈസൻസ് എന്നിവ തിരിച്ചറിയൽ രേഖയുമായി വരുന്ന ഉടമസ്ഥർക്ക് വിതരണം ചെയ്യും കൊയിലാണ്ടി സബ് ആർ ടി ഓഫീസുമായി ബന്ധപ്പെട്ട പരാതികൾ മെയ് 16 നകം കൊയിലാണ്ടി സബ് ആർ ടി ഓഫീസിൽ നേരിട്ടോ ഫോൺ മുഖാന്തിരമോ അറിയിക്കണമെന്ന് ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു . ഫോൺ 04962623215

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *