വാഹനങ്ങളുടെ കുതിച്ചോട്ടം കാൽനട യാത്രക്കാർക്ക് ഭീഷണിയാകുന്നു

കൊയിലാണ്ടി: നഗരത്തിൽ വാഹനങ്ങൾ ട്രാഫിക് നിയമം തെറ്റിച്ച് കുതിച്ചോടിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് വ്യാപകമായ പരാതി. ദേശീയ പാതയിൽ വടക്ക് ഭാഗത്ത് നിന്ന് വരുന്ന സ്വകാര്യ ബസ്സുകളുടെ കുതിച്ചോട്ടം കാൽനട യാത്രക്കാർക്ക് ഭീഷണിയായി മാറുകയാണ്. പുതിയ സ്റ്റാന്റിലേക്ക് പ്രവേശിക്കാനുള്ള നെട്ടോട്ടത്തിൽ ഇവർക്ക് മറ്റ് ചെറിയ വാഹനങ്ങളെയും കാൽനട യാത്രക്കാരെയും ശ്രദ്ധിക്കാൻ സമയമില്ല.
ഇവിടെ മീഡിയൻ വെച്ചിട്ടുണ്ടെങ്കിലും അതിനിടയിലൂടെയാണ് കുതിച്ചോട്ടം.കഴിഞ്ഞ ദിവസം രണ്ട് വിദ്യാർത്ഥിനികൾ ബസ്സുകൾക്കിടയിൽ പെട്ട് അപകടം സംഭവിക്കേണ്ടതായിരുന്നു. കാൽനടയാത്രക്കാരന്റെ ഇടപെടൽ അപകടം ഒഴിവാകുകയായിരുന്നു. അമിത വേഗത്തിൽ പോകുന്ന ഇത്തരം ബസ്സുകൾക്കെതിരെ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

