വായനാ പക്ഷാചരണം സമാപിച്ചു

കൊയിലാണ്ടി: വായനാ പക്ഷാചരണം സമാപനത്തിൽ നടുവത്തൂർ കളിക്കൂട്ടം ഗ്രന്ഥശാല പുസ്തകങ്ങൾ പരിചയപ്പെടുത്തലും ചർച്ചയും സംഘടിപ്പിച്ചു. നടുവത്തൂർ സൗത്ത് എൽ.പി സ്കൂളിൽ നടന്ന പരിപാടി
ലൈബ്രറി കൗൺസിൽ അംഗം ഇ.വത്സല ഉദ്ഘാടനം ചെയ്തു. കെ.സുധീർ അധ്യക്ഷത വഹിച്ചു.
കെ. ആർ മീരയുടെ ആരാച്ചാർ, കെ.മധു മാസ്റ്റർ, പൌലൊ കൊയിലൊയുടെ ദി ആൽക്കമിസ്റ്റ് .പി.കെ പ്രതീപൻ, പ്രൊ. പന്മന രാമചന്ദ്രന്റെ നല്ല മലയാളം ലെനിൻ കെ.കെ എന്നിവർ പരിചയപ്പെടുത്തി. രാജൻ നടുവത്തൂർ സ്വാഗതവും ഷാജു.കെ.കെ.നന്ദിയും പറഞ്ഞു. സദസ്യരിൽ നിന്നു നറുക്കിട്ടെടുത്ത് ഒരാൾക്ക് പരിചയപ്പെടുത്തിയ പുസ്തകങ്ങൾ സമ്മാനമായി നൽകി. തുടർന്ന് ചർച്ചയും ഉണ്ടായിരുന്നു.
